< Back
Kerala

Kerala
മുതിർന്ന സി പി എം നേതാവ് ടി സുരേഷ് ചന്ദ്രൻ അന്തരിച്ചു
|23 Jun 2023 7:06 AM IST
കൽപ്പറ്റ സഹകരണ ബാങ്ക് പ്രസിഡന്റും കൽപ്പറ്റ നഗരസഭയിലെ മുൻ ജനപ്രതിനിധിയുമായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറിയായും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്.
വയനാട്: വയനാട്ടിലെ മുതിർന്ന സി പി എം നേതാവ് ടി സുരേഷ് ചന്ദ്രൻ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം. കൽപ്പറ്റ സഹകരണ ബാങ്ക് പ്രസിഡന്റും കൽപ്പറ്റ നഗരസഭയിലെ മുൻ ജനപ്രതിനിധിയുമായിരുന്നു.
സി പി ഐ ജില്ലാ സെക്രട്ടറിയായും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. സാംസ്കാരിക സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്കാരം കൽപ്പറ്റ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ ഇന്ന് രാത്രി എട്ടുമണിക്ക്