< Back
Kerala
സിഗരറ്റ് വലിക്കുന്നത് കണ്ടു; ആറാം ക്‌ളാസുകാരിയുടെ മുടി മുറിച്ച് സീനിയേഴ്സ്
Kerala

സിഗരറ്റ് വലിക്കുന്നത് കണ്ടു; ആറാം ക്‌ളാസുകാരിയുടെ മുടി മുറിച്ച് സീനിയേഴ്സ്

Web Desk
|
4 Sept 2022 7:34 AM IST

കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.

കൊല്ലം: ആറാം ക്‌ളാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.

ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

Related Tags :
Similar Posts