< Back
Kerala
സൗബിന്‍ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ഹൈക്കോടതി തള്ളി
Kerala

സൗബിന്‍ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ഹൈക്കോടതി തള്ളി

Web Desk
|
11 Sept 2025 5:12 PM IST

അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ഹൈക്കോടതി തള്ളി. അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സൗബിൻ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സൗബിൻ നേരത്തെ തന്നെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ആവശ്യം തള്ളിയതോടെ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Similar Posts