< Back
Kerala
Seven detained in the Kattakkada CPM office attack, SDPI, CPM,
Kerala

കാട്ടാക്കട സി.പി.എം ഓഫീസ് ആക്രമണത്തില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍

Web Desk
|
13 Aug 2024 11:44 AM IST

ആക്രമണത്തിനു പിന്നിൽ വർഗീയതാൽപര്യമെന്ന് സി.പി.എം

തിരുവനന്തപുരം: കാട്ടാക്കട സി.പി.എം ഓഫീസ് ആക്രമണത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരും രണ്ട് സി.പി.എം പ്രവർത്തകരുമാണു പിടിയിലുള്ളത്. ആക്രമണത്തിനു പിന്നിൽ വർഗീയതാൽപര്യമെന്ന് സി.പി.എം വ്യക്തമാക്കി. പങ്കില്ലെന്ന് എസ്.ഡി.പി.ഐയും പ്രതികരിച്ചു.

സംഭവം രാഷ്ട്രീയപ്രേരിതമാണോ എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം ഓഫീസിനുനേരെ ആക്രമണമുണ്ടായത്. ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ഓഫീസ് ആക്രമിക്കുകയും ഓഫീസിനു പുറത്തുനിന്ന പ്രവർത്തകർക്കുനേരെ വാൾ വീശിയെന്നും ഏരിയ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

Summary: Seven detained in the Kattakkada CPM office attack

Similar Posts