< Back
Kerala

Kerala
മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഏഴ് പുതിയ മെത്രാപൊലീത്തമാരെ ഇന്ന് വാഴിക്കും
|28 July 2022 9:37 AM IST
ഏഴ് പേർ കൂടി വാഴിക്കപ്പെടുന്നതോടെ സഭയുടെ മെത്രാപൊലീത്തമാരുടെ എണ്ണം 31 ആകും
കൊച്ചി: മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഏഴ് പുതിയ മെത്രാപൊലീത്തമാരെ ഇന്ന് വാഴിക്കും. കുന്നംകുളം പഴഞ്ഞി സെൻറ് മേരീസ് കത്തീഡ്രലിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ ആറരയോടെ തുടങ്ങിയ വിശുദ്ധ കുർബാനയും കുർബാന മധ്യേ മെത്രാൻ സ്ഥാനാരോഹണ ശുശ്രൂഷയുമാണ് നടക്കുന്നത്.
ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാത്തോലിക്കൻ ബാവയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് . സഭയിലെ മറ്റ് മെത്രാ പൊലീത്താമാരും സഹ കാർമികരാകും. ഏഴ് പേർ കൂടി വാഴിക്കപ്പെടുന്നതോടെ സഭയുടെ മെത്രാപൊലീത്തമാരുടെ എണ്ണം 31 ആകും.