< Back
Kerala

Kerala
കൊല്ലത്ത് കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്
|25 Nov 2024 7:11 PM IST
കുത്തേറ്റവരെ രക്ഷിക്കാനെത്തിയവർക്കും കുത്തേറ്റു
കൊല്ലം: കൊട്ടാരക്കര പത്തടിയിൽ കടന്നൽ കുത്തേറ്റ് ഏഴു പേർക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കർഷക തൊഴിലാളികൾക്കും നാട്ടുകാരായ മൂന്നു പേർക്കുമാണ് കുത്തേറ്റത്. കർഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാർക്കാണ് കുത്തേറ്റത്. കുത്തേറ്റ 72 വയസുകാരൻ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.