< Back
Kerala
പതിനേഴുകാരി യുട്യൂബ് നോക്കി പ്രസവമെടുത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Kerala

പതിനേഴുകാരി യുട്യൂബ് നോക്കി പ്രസവമെടുത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Web Desk
|
28 Oct 2021 12:15 PM IST

പ്ലസ് ടു വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് മറ്റാരും അറിഞ്ഞില്ലെന്ന മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

മലപ്പുറം കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴിയിൽ പൊലീസിന് സംശയമുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിന് അയൽവാസിയായ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിലാണ്.

പ്ലസ് ടു വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് മറ്റാരും അറിഞ്ഞില്ലെന്ന മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അറസ്റ്റിലായ പ്രതി പെൺകുട്ടിയുടെ സുഹൃത്താണെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയുടെയും പ്രതിയുടെയും വീട്ടുകാർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം മറ്റുള്ളവരിലേക്കും നീങ്ങുന്നത്.

ഗര്‍ഭിണിയായിരിക്കെ രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം തേടിയെന്ന മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതും ഗർഭിണിയായായതും മനപ്പൂർവ്വം മറച്ചു വെക്കാൻ ശ്രമിച്ചവർക്കെതിരെയും നിയമ നടപടികളുണ്ടായേക്കും. കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

Similar Posts