< Back
Kerala

Kerala
കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ
|19 Aug 2023 10:00 PM IST
അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ഇനി മുതൽ പ്രത്യേക അനുമതി വേണം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ഇനി മുതൽ പ്രത്യേക അനുമതി വേണം. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു അനുമതി വേണ്ടിയിരുന്നത്. ഓണചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ശമ്പളം, പെൻഷൻ മരുന്നുകൾ വാങ്ങൽ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് ട്രഷറിക്ക് ധനവകുപ്പ് മുന്നറിയിപ്പു നൽകി. ഓണത്തോടനുബന്ധിച്ച് ഒരു മാസം മുമ്പ് തന്നെ ട്രഷറി നിയന്ത്രണമേർപ്പെടുത്തിയിരുന്നു.