< Back
Kerala
17കാരിയെ കോഴിക്കോട്ടെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ്; അസം സ്വദേശി പിടിയില്‍
Kerala

17കാരിയെ കോഴിക്കോട്ടെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ്; അസം സ്വദേശി പിടിയില്‍

Web Desk
|
13 May 2025 12:08 PM IST

പ്രതിയെ ഒഡീഷയിൽ നിന്നാണ് പിടികൂടിയത്

കോഴിക്കോട്: സെക്സ് റാക്കറ്റ് കെണിയില്‍ പെൺകുട്ടിയെ കുടുക്കിയ കേസിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയെ കേരളത്തിലെത്തിച്ചയാളെയാണ് കസ്റ്റഡിയിലെടുത്തത്. അസം സ്വദേശിയായ പ്രതിയെ ഒഡീഷയിൽ നിന്നാണ് പിടികൂടിയത്.

കോഴിക്കോട്ടെ നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് നടക്കുന്നതായി അസം സ്വദേശിയായ പതിനേഴുകാരികാരിയാണ് പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിന് പിന്നാലെ പെണ്‍കുട്ടി മൊഴി നല്‍കിയത്.

പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സാമൂഹ്യ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.


Similar Posts