< Back
Kerala
വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കോൺ​ഗ്രസ് നേതാവിനെതിരെ കേസ്
Kerala

വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

Web Desk
|
28 Oct 2025 9:32 PM IST

കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസെടുത്തത്

തൃശൂർ: വനിതാ കോൺഗ്രസ് പ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസെടുത്തത്. ലൈംഗിക പീഡനം, ബലാൽക്കാരം എന്നീ വകുപ്പുകൾ പ്രകാരമാണ് വെള്ളികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കടമായി നൽകിയ പണം മടക്കി നൽകാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

Similar Posts