< Back
Kerala
sexual abuse in ksrtc bus one man arrested
Kerala

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Web Desk
|
1 Jun 2023 6:48 PM IST

കൊണ്ടോട്ടി സ്വദേശി മുസമ്മിൽ ആണ് പിടിയിലായത്.

ഇടുക്കി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുസമ്മിൽ ആണ് പിടിയിലായത്. തൊടുപുഴക്ക് സമീപം വാഴക്കുളത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ എറണാകുളത്തുനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യുവതിയുടെ സമീപത്തിരുന്ന ഇയാൾ മോശമായി പെരുമാറിയതിനെ തുടർന്ന് അവർ എഴുന്നേറ്റ് മറ്റൊരു സീറ്റിലിരുന്നു. അപ്പോൾ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു.

യുവതി ബഹളംവെച്ചതോടെ ബസ് ജീവനക്കാരും സഹയാത്രക്കാരും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Similar Posts