< Back
Kerala
Sexual abuse police questioned Ranjith
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Web Desk
|
12 Sept 2024 2:33 PM IST

കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

രണ്ട് പരാതികളാണ് രഞ്ജിത്തിനെതിരെ ഉയർന്നത്. ഒന്ന് ബംഗാളി നടിയുടെ പരാതിയാണ്. പാലേരിമാണിക്യം സിനിമയുടെ സമയത്ത് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കോഴിക്കോട് സ്വദേശിയായ യുവാവാണ് രണ്ടാമത്തെ പരാതി നൽകിയത്. ബെംഗളൂരുവിൽവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്ത് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നില്ല.

Similar Posts