< Back
Kerala

Kerala
ആലുവ മാർക്കറ്റിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി
|19 Dec 2023 11:12 PM IST
പ്രതിയെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
കൊച്ചി: ആലുവ മാർക്കറ്റിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ഇന്ന് വൈകീട്ടാണ് സംഭവം. പരാതിയുമായി യുവതി നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. സംഭവം നടക്കുമ്പോൾ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഇവരോടും വിവരങ്ങൾ ശേഖരിക്കും.
അതേസമയം, സംഭവത്തിനു ശേഷവും പ്രതി ആലുവ മാർക്കറ്റിലൂടെ കറങ്ങിനടന്നതായി വിവരമുണ്ട്.