< Back
Kerala
യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമ കേസ്
Kerala

യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമ കേസ്

Web Desk
|
3 Sept 2024 8:22 PM IST

2017ൽ ബംഗളൂരുവിൽവെച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാണ് പരാതി

കൊച്ചി: നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.

2017ൽ ബംഗളൂരുവിൽവെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റിൽവെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

Related Tags :
Similar Posts