Kerala

Kerala
സിനിമാ ലൊക്കേഷനില്‍ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
|2 Jun 2023 9:40 PM IST
കങ്ങഴ സ്വദേശി റെജി എം.കെയെയാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം: സിനിമാ ലൊക്കേഷനിലെത്തിയ ജൂനിയർ ആർട്ടിസ്റ്റായ 11കാരിക്ക് നേരെ ലൈംഗികാതിക്രമം. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗികാതിക്രമമുണ്ടായത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്നയാളാണ് റെജി.