< Back
Kerala

Kerala
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍
|2 July 2022 12:03 PM IST
സമീപത്തെ സ്കൂളിൽ നിന്ന് സർവകലാശാല വളപ്പിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടൻ കൂടിയായ മണികണ്ഠനെയാണ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ സ്കൂളിൽ നിന്ന് സർവകലാശാല വളപ്പിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം ജീവനക്കാരനെ പിരിച്ചിവിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
Summary-Sexual Assault for School Student at Calicut University