< Back
Kerala

Kerala
സ്വകാര്യമാളിലെ ലൈംഗികാതിക്രമം; നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി
|28 Sept 2022 6:34 AM IST
അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്
കോഴിക്കോട്: സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം നേരിട്ട സംഭവത്തിൽ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്.

പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചതായി നടി പറഞ്ഞു. കൂടെ ഉണ്ടായ ഒരു സഹപ്രവർത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായി. അവർ അതിനോട് പ്രതികരിച്ചു. എന്നാൽ തനിക്ക് അതിന് കഴിഞ്ഞില്ല. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.