< Back
Kerala

Kerala
വർക്കലയിൽ റഷ്യൻ വനിതക്ക് നേരെ ലൈംഗികാതിക്രമം: രണ്ടുപേർ അറസ്റ്റിൽ
|8 March 2024 4:06 PM IST
കൊല്ലം: വർക്കലയിൽ റഷ്യൻ വനിതക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്താണ് റഷ്യക്കാരിക്ക് നേരെ അതിക്രമം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33കാരിയായ യുവതിയെ പിന്തുടർന്ന് എത്തിയ യുവാക്കൾ ഹോൺ മുഴക്കി ശല്യം ചെയ്തു.
തുടർന്ന് വാഹനം നിർത്തിയ യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.