< Back
Kerala

Kerala
വിദ്യാർഥിയോട് ലൈംഗികാതിക്രമം; ഷിന്റോ തോമസ് ഫിസിയോ തെറാപ്പി സെന്റർ നടത്തിയത് ലൈസൻസില്ലാതെ
|8 Jun 2025 5:27 PM IST
ഷിന്റോ തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ പരാതി നൽകി.
കോഴിക്കോട്: വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയ ഷിന്റോ തോമസ് ഫിസിയോ തെറാപ്പി സെന്റർ നടത്തിയത് ലൈസൻസില്ലാതെയെന്ന് ആരോപണം. ഷിന്റോ തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ പരാതി നൽകി. ഷിന്റോ തോമസിന്റേത് വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റാണ് എന്ന് അസോസിയേഷൻ ആരോപിക്കുന്നു. വ്യാജ അവകാശവാദം അന്വേഷിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
ചികിത്സയ്‌ക്കെത്തിയ സമയത്ത് കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ആരോപിച്ചത്. കോഴിക്കോട് ജാഫർ ഖാൻ കോളനിയിലാണ് ഷിന്റോ ഫിസിയോ തെറാപ്പി സെന്റർ നടത്തുന്നത്. നടക്കാവ് പൊലീസ് ഷിന്റോ തോമസിനെ അറസ്റ്റ് ചെയ്തിരുന്നു.