< Back
Kerala
എറണാകുളത്ത് ജ്യൂസ് കടയിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Kerala

എറണാകുളത്ത് ജ്യൂസ് കടയിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Web Desk
|
6 Nov 2025 2:55 PM IST

അസം സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്

എറണാകുളം: എറണാകുളം വടക്കേക്കരയിൽ ജ്യൂസ് കടയിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്.

ജ്യൂസ് കടയിൽ ജോലിക്ക് നിൽക്കുകയായിരുന്ന ഇയാൾ കടയിൽ എത്തിയിരുന്ന ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ അടക്കം നാല് കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജ്യൂസ് കടയുടെ മറവിൽ പ്രതി കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Similar Posts