< Back
Kerala

Kerala
ലൈംഗികപീഡനം; സംവിധായകൻ ശ്രീകുമാർ മോനോനെതിരെ കേസെടുത്തു
|31 Aug 2024 8:28 AM IST
കഴിഞ്ഞ ദിവസം ഇ മെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മോനോനെതിരെ കേസെടുത്ത് പൊലീസ്. മരട് പൊലീസാണ് കേസ് എടുത്തത്. കൊച്ചിയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഇ മെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തതത്. പരസ്യചിത്രത്തിൽ അഭിനയിക്കാനെന്ന പേരിൽ കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.