Kerala

Kerala
നടൻ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്
|16 Sept 2023 2:59 PM IST
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്
കാസർകോട്: സിനിമ സീരിയൽ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പെലീസ് കേസെടുത്തു. കാസർകോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.