< Back
Kerala
ആർഎസ്എസ് ശാഖയിലെ പീഡനം; നിതീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു
Kerala

ആർഎസ്എസ് ശാഖയിലെ പീഡനം; നിതീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു

Web Desk
|
18 Oct 2025 8:10 AM IST

പ്രകൃതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിലെ ലൈംഗികപീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ നിതീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു. ആർഎസ്എസ് പ്രവർത്തകൻ നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തിരുവനന്തപുരം തമ്പാനൂർ പൊലീസ് എടുത്ത കേസ് കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറുകയായിരുന്നു. അതേസമയം, നിതീഷ് മുരളീധരനെ കുറിച്ച് പൊലീസിന് സൂചനയില്ല. ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പും വിഡിയോയും ഷെയർ ചെയ്ത് പൊൻകുന്നം വഞ്ചിമല സ്വദേശി അനന്തു അജി ഒക്ടോബർ ഒമ്പതിനാണ് തിരുവനന്തപുരത്ത് വച്ച് ജീവനൊടുക്കിയത്. നിയമോപദേശത്തെ തുടർന്നാണ് നിതീഷ് മുരളീധരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പുറത്തുവന്ന വീഡിയോ തെളിവായി പരിഗണിക്കാം എന്നായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം.

Similar Posts