< Back
Kerala

Kerala
ലൈംഗിക പീഡനം; ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്: പരാതിക്കാരി ഹൈക്കോടതിയിൽ
|21 Jun 2024 9:59 PM IST
ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ പരാതിക്കാരി അപേക്ഷ നൽകി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റെന്ന് പറഞ്ഞ പരാതിക്കാരി മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിനാൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയിൽ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമർ കോടതിയെ ധരിപ്പിച്ചിരുന്നു.