< Back
Kerala
ലൈംഗിക പീഡനം; എറണാകുളത്ത് വൈദികൻ അറസ്റ്റിൽ
Kerala

ലൈംഗിക പീഡനം; എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

Web Desk
|
20 Oct 2021 6:08 PM IST

സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗിസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻറ് മേരീസ് മഗ്ദലിൻ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Similar Posts