< Back
Kerala

Kerala
ഫാമിൽ കയറി കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
|2 Jan 2023 11:56 AM IST
പേരടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടുംക്രൂരതക്കിരയാക്കിയത്.
കൊല്ലം: ചടയമംഗലത്ത് ഫാമിൽ കയറി കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടുംക്രൂരതക്കിരയാക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നിന് തൊഴുത്തിൽനിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാർ എത്തിയപ്പോഴേക്കും പ്രതി മതിൽ ചാടി കടന്നുകളഞ്ഞു.
പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പശുക്കളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
നേരത്തെ പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വർഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയിൽ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.