< Back
Kerala

Kerala
മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവ്
|27 July 2023 6:31 PM IST
ചിറ്റാറ്റുകര സ്വദേശി ഷാജി 1,50,000 രൂപ പിഴയും നൽകണം
കൊച്ചി: മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എറണാകുളം ചിറ്റാറ്റുകര സ്വദേശി ഷാജിയെ അറുപത് വർഷം കഠിന തടവിന് ശിക്ഷിച്ചു.
പ്രതി 1,50,000 രൂപ പിഴയും നൽകണം. പിഴത്തുക അടച്ചിട്ടില്ലെങ്കിൽ 18 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. പറവൂർ അതിവേഗ സ്‌പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വടക്കേക്കര പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. 13 സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.