< Back
Kerala

Kerala
ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച സംഭവം; SFI പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
|18 Dec 2024 8:28 PM IST
ഡിസംബർ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനമേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദിച്ച കേസിൽ SFI പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നാല് SFI പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ACJM കോടതിയാണ് മുൻകൂർജാമ്യാപേക്ഷ തള്ളിയത്. അമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഡിസംബർ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മർദനമേറ്റത്. യൂണിയൻ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവർത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.