< Back
Kerala

Kerala
കൊല്ലം എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം; 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്ക്
|7 Dec 2022 3:39 PM IST
യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.
കൊല്ലം: എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം. 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.
കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പുറമെ പുറത്തു നിന്നെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കൾ വരെ മർദിച്ചതായി എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിക്കുന്നു. മാരകായുധങ്ങളുമായാണ് ഇവരെത്തിയതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.