< Back
Kerala

Kerala
എസ്.ഡി കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം
|2 Dec 2022 10:03 PM IST
പുറത്തുനിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
ആലപ്പുഴ: എസ്.ഡി കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം. കോളജ് യൂണിയൻ ഇലക്ഷനു മുമ്പുള്ള കൊട്ടിക്കലാശത്തിനിടെയാണ് സംഘർഷമുണ്ടായത്.
പെൺകുട്ടികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തുനിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. എന്നാൽ, എ.ഐ.എസ്.എഫ് പ്രവർത്തകർ മനഃപൂർവം സംഘർഷം ഉണ്ടാക്കിയെന്നാണ് എസ്എഫ്‌ഐ ആരോപണം.
തിങ്കളാഴ്ച നടക്കുന്ന തെരെഞ്ഞെടുപ്പിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും രണ്ടായിട്ടാണ് മത്സരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോളജിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്.