< Back
Kerala

Kerala
എം ജി സർവകലാശാലയിൽ എസ്എഫ്‌ഐ - എഐഎസ്എഫ് സംഘർഷം
|21 Oct 2021 3:58 PM IST
എഐഎസ്എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ കെ ഋഷി രാജ്, അമൽ അശോകൻ, നിമിഷ രാജു എന്നിവർക്കും സംസ്ഥാന കമ്മിറ്റിയംഗം എ.സഹദിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്
എം ജി സർവകലാശാലയിൽ എസ്എഫ്‌ഐ - എഐഎസ്എഫ് സംഘർഷം. സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ക്യാമ്പസിലെ തങ്ങളുടെ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു.
എഐഎസ്എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ കെ ഋഷി രാജ്, അമൽ അശോകൻ, നിമിഷ രാജു എന്നിവർക്കും സംസ്ഥാന കമ്മിറ്റിയംഗം എ.സഹദിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.