< Back
Kerala
എസ്എസ്കെ ഫണ്ട് തടഞ്ഞ കേന്ദ്രത്തിന്റെ നടപടി; സമരപ്രഖ്യാപനവുമായി എസ്എഫ്ഐ

പി.എസ് സഞ്ജീവ് Photo: MediaOne

Kerala

എസ്എസ്കെ ഫണ്ട് തടഞ്ഞ കേന്ദ്രത്തിന്റെ നടപടി; സമരപ്രഖ്യാപനവുമായി എസ്എഫ്ഐ

Web Desk
|
2 Nov 2025 3:38 PM IST

എഐഎസ്എഫിനെ സമരത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാരിനെതിരെ സമര പ്രഖ്യാപനവുമായി എസ്എഫ്ഐ. ഈ മാസം അഞ്ചിന് തിരുവനന്തപുരത്ത് സമര പ്രഖ്യാപനം നടത്തും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് സമരം നടത്തുകയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എസ്.സഞ്ജീവ് പറഞ്ഞു. സമരത്തിലേക്ക് എഐഎസ്എഫിനെയും SFI ക്ഷണിച്ചിട്ടുണ്ട്.

ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേരളത്തിന് നൽകേണ്ടിയിരുന്ന എസ്എസ്കെ ഫണ്ട് ഇതുവരെയും കേരളത്തിന് നൽകിയിട്ടില്ല. ഇത് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ സമരത്തിനിറങ്ങുകയാണ്. എഐഎസ്എഫിനെ ക്ഷണിച്ചിട്ടുണ്ടെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിഎസ് യു തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എംഎസ്എഫ് വേട്ടയാടി. പി.എം.എ സലാമിന്റെ പ്രോ വേര്‍ഷനാണ് എംഎസ്എഫ് നേതാക്കളെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

സമരത്തിന് കെഎസ് യുവിനെയും ക്ഷണിച്ചിട്ടുണ്ട്. എംഎസ്എഫ്, എബിവിപി. ഫ്രറ്റേണിറ്റി സംഘടനകളെ ക്ഷണിച്ചിട്ടില്ല.

പിഎം ശ്രീയിൽ ഒപ്പുവെച്ചതിനെ തുടർന്ന് എസ്എസ്കെ ഫണ്ട് അനുവദിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം മുന്നോട്ട് വെച്ച പ്രപ്പോസൽ കേന്ദ്രം തള്ളിയിരുന്നു. നിരന്തരമായി ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ഇനിയും ചർച്ച നടത്തുമെന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Similar Posts