< Back
Kerala
ശാഖയിൽ പഠിച്ചത് ശാഖയിൽ മതി; കേരള സർവകലാശാലക്ക് മുകളിൽ എസ്എഫ്‌ഐ ബാനർ
Kerala

'ശാഖയിൽ പഠിച്ചത് ശാഖയിൽ മതി'; കേരള സർവകലാശാലക്ക് മുകളിൽ എസ്എഫ്‌ഐ ബാനർ

Web Desk
|
7 July 2025 1:23 PM IST

സസ്പെൻഡ് ചെയ്തതിനെതിരെ രജിസ്ട്രാർ കെ.എസ് അനിൽകുമാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ.ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്ന ബാനറാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്ഥാപിച്ചത്.

സർവലകലാശാല ആസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. വി.സി മോഹനൻ കുന്നുമ്മൽ ആർഎസ്എസ് ഗണ വേഷം അണഞ്ഞ ചിത്രം എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിൽ സ്ഥാപിച്ചു. സർവകലാശാല ആസ്ഥാനത്ത് ജീവനക്കാരുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം തുടരുകയാണ്.

അതേസമയം, സമാനതകളില്ലാത്ത ഭരണ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരള സർവകലാശാല. സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കി നിയമനം നൽകിയ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ അംഗീകരിക്കാതെ സ്വയം മറ്റൊരു രജിസ്ട്രാറെ നിയമിച്ച് താൽക്കാലിക വൈസ് ചാൻസിലർ ഡോ. സിസ തോമസ്.. മിനി കാപ്പനാണ് രജിസ്ട്രാരുടെ ചുമതല നൽകിയത്. അവധിയിൽ പോയ പി.ഹരികുമാറിന് പകരം ജോയിൻ രജിസ്ട്രാർ ഹേമ ആനന്ദിന് അധിക ചുമതലയും നൽകി.

അതിനിടെ,തന്നെ സസ്പെൻഡ് ചെയ്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർനൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി.ഹരജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിച്ചു..വി സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻഎതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല.

കോടതിയെ വിമർശിച്ചുള്ള സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്കിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് സിന്‍ഡിക്കറ്റ് അംഗം ശ്രമിച്ചതെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നോവെന്നും ഹൈക്കോടതി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ രാജേഷിനെതിരെ കേസെടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു.


Similar Posts