< Back
Kerala

Kerala
'കേരള സർവകലാശാലയിലെ എസ്.എഫ്.ഐ ബാനർ ഉടൻ നീക്കണം'; കർശന നിർദേശവുമായി വി.സി
|19 Dec 2023 5:30 PM IST
രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനർ നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനൻ കുന്നുമ്മൽ അറിയിച്ചു.
സർവകലാശാല കാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ,ബോർഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.