< Back
Kerala

Photo| Special Arrangement
Kerala
പി.എസ് സുപാലിനെതിരെ പുനലൂരിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധം
|12 Oct 2025 8:53 PM IST
ഇന്നലത്തെ എഐഎസ്എഫ് നേതൃത്വത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
കൊല്ലം: കൊല്ലം പുനലൂരിൽ സിപിഐ എംഎൽഎ പി.എസ്.സുപാലിനെതിരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധം. പി.എസ് സുപാൽ ഡയിങ് ഹാർനസ് എംഎൽഎ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. സുപാലിനെ ആക്ഷേപിക്കുന്ന ബാനറുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയത്.
ഇന്നലത്തെ എഐഎസ്എഫ് നേതൃത്വത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് എസ്എഫ്ഐ ഇന്ന് പ്രതിഷേധിച്ചത്. CPM സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹനെതിരെ AlSF- AlYF പ്രവർത്തകർ അധിക്ഷേപ മുദ്രവാക്യം വിളിച്ചിരുന്നു.
പുനലൂർ എസ്.എൻ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പോര് തുടങ്ങിയത്. ഐഎസ്എഫിനെ പരാജയപ്പെടുത്തി എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനുപിന്നാലെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി കൂടിയായ സുപാലിനെ പരിഹസിച്ച് എസ്എഫ്ഐ ബാനർ ഉയർത്തുകയായിരുന്നു.