< Back
Kerala
എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടന, അവർ കായികമായി അടിച്ചമർത്തുന്നു: എ.ഐ.എസ്.എഫ്
Kerala

എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടന, അവർ കായികമായി അടിച്ചമർത്തുന്നു: എ.ഐ.എസ്.എഫ്

Web Desk
|
22 April 2022 12:28 PM IST

സ്വാതന്ത്യം ,ജനാധിപത്യം സോഷ്യലിസമെന്ന് കൊടിയിൽ രേഖപ്പെടുത്തിയ സംഘടനയാണ് കൊളേജുകളിൽ എഐഎസ്എഫിനെ അക്രമിക്കുന്നതെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു

എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എസ്.എഫ്. ആശയപരമായി നേരിടാൻ കഴിയാത്ത എസ്.എഫ്.ഐ കായികമായി തങ്ങളെ അടിച്ചമർത്തുകയാണെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. എസ്.എഫ് ഐ ഭീകര സംഘടനയാണെന്നും ഉത്തരേന്ത്യൻ ക്യാമ്പസുകളിൽ എ.ബി.വി.പിയും സംഘപരിവാർ സംഘടനകളും നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലാണ് എസ്എഫ്‌ഐ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു. സ്വാതന്ത്യം ,ജനാധിപത്യം സോഷ്യലിസമെന്ന് കൊടിയിൽ രേഖപ്പെടുത്തിയ സംഘടനയാണ് കോളേജുകളിൽ എഐഎസ്എഫിനെ അക്രമിക്കുന്നത്, കാലടി ശ്രീശങ്കര ക്യാമ്പസിൽ എഐഎസ്എഫിന്റെ ചിട്ടയായ പ്രവർത്തനത്തിൽ എസ് എഫ് ഐ വിറളിപൂണ്ട് അക്രമം നടത്തി, ഒല്ലൂർ കൊളേജിലും എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്‌ഐ അക്രമിച്ചുവെന്നും എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രൂരമായ അക്രമം നടത്തിയെന്നുമാണ് പ്രവർത്തന റിപ്പോർട്ടിൽ വിശദമാക്കുന്നത്..

Related Tags :
Similar Posts