< Back
Kerala

Kerala
റാഗിങ്ങും അരാജകത്വവുമില്ലാതെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്.എഫ്.ഐ: പി.എ മുഹമ്മദ് റിയാസ്
|22 Jun 2023 3:02 PM IST
ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്.എഫ്.ഐ എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: റാഗിങ്ങും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്.എഫ്.ഐ ആണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തെറ്റായ എന്തെങ്കിലും സംഭവങ്ങളുണ്ടെങ്കിൽ ശക്തമായ നിലപാടാണ് പാർട്ടിയും എസ്.എഫ്.ഐ സ്വീകരിച്ചത്. എസ്.എഫ്.ഐയെ കരിവാരിത്തേക്കാൻ മനപ്പൂർവമായ ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മറ്റു ക്യാമ്പസുകൾ പരിശോധിച്ചാൽ വർഗീയതയും അരാജകത്വവുമാണ് നടക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളെ വർഗീയതയിൽനിന്ന് സംരക്ഷിക്കുന്നത് എസ്.എഫ്.ഐ ആണ്. ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്.എഫ്.ഐ. അതിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കവും കേരളത്തിന്റെ പൊതുസമൂഹം പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.