< Back
Kerala

Kerala
തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്‌ഐ - കെഎസ്‌യു സംഘർഷം
|16 March 2022 7:03 AM IST
കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം
തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
SFI-KSU clash at Thiruvananthapuram Law College