< Back
Kerala
sfi-ksu clash
Kerala

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു-എസ്എഫ്ഐ സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്

Web Desk
|
28 Jan 2025 7:00 AM IST

എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിച്ചു

തൃശൂര്‍: തൃശൂർ മാളയിൽ കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കേരളവർമ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ആശിഷിന് ഗുരുതരമായി പരിക്കേറ്റു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് എസ്എഫ്ഐ ആരോപണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു. സംഘാടകത്തിലെ പിഴവ് ചോദ്യം ചെയ്ത വിദ്യാർഥികളെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു.

മാള ഹോളി ഗ്രേസ് കോളജിലാണ് ഡി സോൺ കലോത്സവം നടന്നത്. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിച്ചുസ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു സംഘർഷം.ഇരുപത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെഎസ്‍യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസ് ആക്രമിച്ചു. കൊരട്ടിയിലായിരുന്നു ആക്രമണം. ആംബുലൻസിൻ്റെ ചില്ല് തകർന്നു. കെഎസ്‍യു നേതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുന്നു.



Similar Posts