< Back
Kerala

Kerala
ഗാന്ധിജിയെ അപമാനിച്ച എസ്എഫ്‌ഐ നേതാവ് അദീൻ നാസറിന് സസ്‌പെൻഷൻ
|28 Dec 2023 4:07 PM IST
കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് ചിത്രമെടുത്ത് അദീൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു
കൊച്ചി: എറണാകുളം ആലുവയിൽ രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെ കോളേജ് സസ്‌പെൻഡ് ചെയ്തു. ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ അഞ്ചാം വർഷ ബി.കോം എൽ.എൽ.ബി വിദ്യാർത്ഥിയാണ് അദീൻ നാസർ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെൻഷൻ.
കഴിഞ്ഞ 24നായിരുന്നു നടപടിക്കാധാരമായ സംഭവം. കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് ചിത്രമെടുത്ത് അദീൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസവും അദീൻ നടത്തിയിരുന്നു. തുടർന്ന് രാഷ്ട്രപിതാവിനെ എസ്എഫ്‌ഐ നേതാവ് അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇടത്തല പൊലീസിൽ കെഎസ്‌യു പരാതി നൽകി.
എസ്എഫ്‌ഐയുടെ മുൻ ആലുവ ഏരിയ കമ്മിറ്റി അംഗമാണ് അദീൻ. ഭാരത് മാതായിൽ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.