< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു
|18 Jan 2024 7:57 AM IST
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
നേരത്തെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനും മർദനമേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്.