< Back
Kerala
Safeer
Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റാഗിങ് പരാതി നൽകിയ വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി

Web Desk
|
30 Jan 2025 4:41 PM IST

ഫോണ്‍ വിളിയുടെ ഓഡിയോ മീഡിയവണിന് ലഭിച്ചു

കോഴിക്കോട്: റാഗിങ് പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും മർദ്ദിക്കുമെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം സെയ്‍ദ് മുഹമ്മദ് സാദിഖാണ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയത്. വിദ്യാർഥി പൊലീസില്‍ പരാതി നല്‍കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് വിദ്യാർഥി സഫീർ എം. ഡിസംബർ അവസാനം റാഗിങ് പരാതി നല്‍യിരുന്നു. എസ് എഫ് ഐ നേതാവ് മുഹമ്മദ് സാദിഖ് അടക്കം 4 പേർക്കെതിരെയായിരുന്നു പരാതി. ഇതില്‍ യൂണിവേഴ്സിറ്റി ഡിപാർട്ട്മെന്‍റ് തല അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെയാണ് സാദിഖ് സഫീറിനെ ഫോണില്‍ വിളിച്ച ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കാമ്പസില്‍ നടന്ന സംഘർഷത്തില്‍ പ്രതി ചേർക്കപ്പെട്ടതോടെയാണ് ഭീഷണിയുടെ വ്യാപ്തി സഫീറിന് മനസിലായത്. റാഗിങ്ങില്‍ മർദനമേറ്റെത്തിയ ആശുപതിയില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിയുണ്ട്. പിന്നീട് യുജിസി ഹെല്‍പ് ലൈനില്‍ വിളിച്ച ശേഷമാണ് അധികൃതൃർ നടപടി തുടങ്ങിയതെന്നും സഫീർ പറഞ്ഞു.

Similar Posts