Kerala

Kerala
റാഗിങ്ങിന്റെ പേരിൽ സംസ്‌കൃത കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ
|7 Sept 2023 1:16 PM IST
എസ്.എഫ്.ഐ നേതാക്കളായ നസീം, ജിത്തു, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം: സംസ്‌കൃത കോളജ് വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ച കേസിൽ മൂന്നു എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ. നസീം, ജിത്തു, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. സംസ്‌കൃത കോളജ് വിദ്യാർഥിയായ ആദർശിനെയാണ് മർദിച്ചത്.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. മൂവരും ഇവിടെ പൂർവ വിദ്യാർഥികളാണ്. ഓണാഘോഷത്തിനിടെയാണ് മർദനം നടന്നത്.