< Back
Kerala
asianet news, sfi march
Kerala

വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്

Web Desk
|
3 March 2023 10:54 PM IST

പാലാരിവട്ടത്തെ ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്തു

കൊച്ചി: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. പാലാരിവട്ടത്തെ ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്തു. ഓഫീസിന് മുന്നില്‍ എസ്എഫ്ഐ ബാനറും കെട്ടി. ഓഫീസില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

Similar Posts