< Back
Kerala
SFI protest against Governor
Kerala

ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Web Desk
|
17 Dec 2024 1:27 PM IST

ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു

തിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു. എസ്എഫ്ഐയുടെ പ്രതിഷേധമെന്തിനാണെന്ന് കമ്മീഷണറോട് ചോദിക്കണമെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

Updating....



Similar Posts