< Back
Kerala

Kerala
'എസ്.എഫ്.ഐ തിരുത്തണം'; നിലപാട് ആവർത്തിച്ച് ബിനോയ് വിശ്വം
|5 July 2024 12:13 PM IST
എസ്.എഫ്.ഐയുടേത് പ്രാകൃത രീതിയാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
തിരുവനന്തപുരം: എസ്.എഫ്.ഐ തിരുത്തണമെന്ന് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐയുടേത് പ്രാകൃത രീതിയാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലൻ ഇന്ന് രംഗത്തെത്തി. എസ്.എഫ്.ഐ വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബാലൻ പറഞ്ഞു.
എസ്.എഫ്.ഐയുടെ ചോര കുടിക്കാൻ താനും അനുവദിക്കില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതുകൊണ്ടാണ് എസ്.എഫ്.ഐ തിരിത്തണമെന്ന് പറയുന്നത്. എ.കെ ബാലന്റെ പരാമർശം തന്നെയോ സി.പി.ഐയെയോ ഉദ്ദേശിച്ചല്ല. ബാലൻ അങ്ങനെയൊന്നും പറയില്ല. അതാണ് സി.പി.ഐ-സി.പി.എം ബന്ധമെന്നും ബിനോയ് വിശ്വം പറഞ്ഞു.