
'ഹിന്ദുത്വ വര്‍ഗീയത തന്നെ ഒന്നാമത്തെ ശത്രു'; ശശികലയ്ക്ക് മറുപടിയുമായി SFI സംസ്ഥാന സെക്രട്ടറി
|സഞ്ജീവേ എന്തു പറ്റി സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ എന്ന തലക്കെട്ടോടെയായിരുന്നു ശശികലയുടെ പോസ്റ്റ്
കോഴിക്കോട്: ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഹിന്ദുത്വ വര്‍ഗീയത തന്നെയാണ് ഒന്നാമത്തെ ശത്രു.
ഇരു വര്‍ഗീയവാദങ്ങളും തുലയും വരെ സമരം തുടരുമെന്നും ശശികലയ്ക്ക് മറുപടി. മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് വര്‍ഗീയതക്കെതിരെ നടത്തുന്ന പോരാട്ടത്തെ ദുര്‍ബലപ്പെടിത്താന്‍ പാകത്തിലുള്ള സുവര്‍ണാവസര പോസ്റ്റ് ആരെ സഹായിക്കാനാണെന്ന് കൃത്യമായി അറിയാമെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കെ എസ് യുവിനെ പൂര്‍ണമായും എം എസ് എഫ് വിഴുങ്ങിയെന്ന് തുടങ്ങിയ സഞ്ജീവിന്റെ പ്രസംഗത്തെ ഉദ്ധരിച്ചായിരുന്നു ശശികലയുടെ പോസ്റ്റ്. വര്‍ഗീയ വിപണിയിലെ കൊടുക്കല്‍ വാങ്ങലുകാരായ ഇരുവരും പ്രതിസന്ധികളില്‍ പരസ്പര സഹായ സംഘങ്ങളായി തുടരുന്ന പരമ്പരാഗത രീതി ഇവിടെയും അവലംഭിച്ചിരിക്കുകയാണല്ലോ എന്നും മറുപടി. സഞ്ജീവേ എന്തു പറ്റി സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.