< Back
Kerala
രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്.എഫ്. ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
Kerala

രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്.എഫ്. ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Web Desk
|
3 July 2022 6:27 PM IST

ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകി

തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകി. തൃശൂരിൽ നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം.

ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി വലിയ വിവാദങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ജില്ലയിൽ പ്രാദേശിക അന്വേഷണം നടത്തി. എംപിയുടെ ഓഫീസിൽ നടന്ന ആക്രമണം നേതൃത്വത്തിന്റെ അറിവോടുകൂടിയാണെന്ന് വിലയിരുത്തിയാണ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനമെടുത്തത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് മാർച്ച് തീരുമാനിക്കേണ്ടത് ദേശീയ,സംസ്ഥാന നേതൃത്വമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരക്രമം സംഭവിക്കാൻ പാടില്ലായിരുന്നു. ഇതി ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും വന്ന ഗുരുതരവാഴ്ചയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.കെ.അനുശ്രീ പറഞ്ഞു.

Related Tags :
Similar Posts