< Back
Kerala

Kerala
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം
|6 July 2022 4:18 PM IST
സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച കേസിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം.
റിമാന്റിലായിരുന്ന 29 എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. ജൂൺ 24 നാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച കയറിയത്. പ്രവർത്തകർ ഓഫീസ് ജീവനക്കാരനെ മർദിക്കുകയും ഓഫീസിലെ സാധനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴയും പ്രവർത്തകർ വെച്ചിരുന്നു.
സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും കോൺഗ്രസ് പ്രതിഷേധത്തിനും വഴിവെച്ചതോടെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.