< Back
Kerala

Kerala
മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് എസ്.എഫ്.ഐ.ഒ
|5 Feb 2024 5:16 PM IST
സി.എം.ആർ.എല്ലിന്‍റെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന നടത്തി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് എസ്.എഫ്.ഐ.ഒ. സി.എം.ആർ.എല്ലിന്‍റെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന നടത്തി.
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് അവസാനിച്ചത്.
ഇന്ന് നടത്തിയ പരിശോധനയിൽ ലഭിച്ച വിവരഭങ്ങളിൽ കൂടുതൽ വ്യക്തത വന്നതിന് ശേഷമായിരിക്കും വിശദമായ പരിശോധനയിലേക്ക് സംഘം കടക്കുക. അടുത്ത പരിശോധന എക്സാലോജിലേക്കായിരിക്കും നീളുക. തുടർ അന്വേഷണത്തിൽ വീണ വിജയന്‍റെ അടക്കം മൊഴി രേഖപ്പെടുത്തും.